Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുകയില ഉപയോഗിക്കാനുള്ള പ്രായം 21 ആക്കിയേക്കും

പുകയില ഉപയോഗിക്കാനുള്ള പ്രായം 21 ആക്കിയേക്കും

അഭിറാം മനോഹർ

, തിങ്കള്‍, 24 ഫെബ്രുവരി 2020 (09:43 IST)
പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുവാനുള്ള കുറഞ്ഞ പ്രായപരിധി നിയമപ്രകാരം 21 വയസ്സാക്കി ഉയർത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ നിയമപ്രകാരം പുകവലിക്കാവുന്ന പ്രായം 18 വയസ്സാണ്.
 
പുകയിലയുടെ ഉപഭോഗം കുറയ്ക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കുന്നതിനായി സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട്‌ ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ മന്ത്രാലയം നിയമിച്ച ഉപസമിതിയുടെ നിർദേശപ്രകാരമാണ് കേന്ദ്രം പുതിയ നിയമനിർമാണത്തിന് തയ്യാറെക്കുന്നത്. നിയമലംഘനം നടത്തുന്നവരുടെ പിഴത്തുക വർധിപ്പിക്കങ്ക,പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാനായി പുതിയ സംവിധാനങ്ങൾ കൊണ്ട് വരിക തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.
 
നിർദേശം നടപ്പിലാവുന്നതോടെ 21 വയസ്സുവരെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കാനാവില്ല. ഇതോടെ കോളേജ് പരിസരങ്ങളിലുൾപ്പടെ ഇവയുടെ വിൽപ്പന നിയന്ത്രിക്കാനാവും എന്നാണ് കണക്കുക്കൂട്ടുന്നത്. പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ കൂട്ടാനും ആലോചനയുണ്ട്. പുകയില ഉത്‌പന്നങ്ങളുടെ പരസ്യം നൽകിയാലും കനത്ത പിഴയീടാക്കാൻ നിർദേശമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷഹീൻബാഗ് സമരം: മധ്യസ്ഥ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും