അതിര്‍ത്തിയില്‍ ചൈന ഇന്ത്യയോട് പ്രതികരിക്കുന്നതുപോലെയാണ് സര്‍ക്കാര്‍ കര്‍ഷകരോട് പ്രതികരിക്കുന്നതെന്ന് മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. ബുധനാഴ്ച ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായും ഫാസിസ്റ്റ് വിധത്തിലുമാണ് കര്‍ഷകരോട് പെരുമാറുന്നതെന്ന് ചിദംബരം പറഞ്ഞു.
ചൈന അതിര്‍ത്തിയില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകാതെ ഇന്ത്യയോട് നിരവധി തവണ ചര്‍ച്ചചെയ്യുന്നതുപോലെയാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് ഇതേ കാര്യമാണ് ചെയ്യുന്നത്. എനിക്ക് ഇവര്‍തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്- ചദംബരം പറഞ്ഞു.