Select Your Language

Notifications

webdunia
webdunia
webdunia
webdunia

9 മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് മുത്തശ്ശി

Grand Mother killed 9 month old baby by suffocating her

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 നവം‌ബര്‍ 2023 (11:10 IST)
9 മാസം പ്രായമായ ആണ്‍കുഞ്ഞിനെ ശ്വാസ മുട്ടിച്ച് കൊന്ന ശേഷം കുഴിച്ചുമൂടി മുത്തശ്ശി. കര്‍ണാടകയിലെ ഗദഗിലാണ് സംഭവം.അദ്വിക് എന്ന് പേരുള്ള കുഞ്ഞാണ് മരിച്ചത്.ഗദഗ് ഗജേന്ദ്രഗാഡ് പുര്‍ത്തഗേരി സ്വദേശി കലാകേശ്-നാഗരത്‌ന ദമ്പതികളുടെ മകനാണ് അദ്വിക്. മുത്തശ്ശിയായ സരോജ ഗൂളിയെ പോലീസ് അറസ്റ്റ് ചെയ്തു.
 
വിവാഹം കഴിഞ്ഞതും മകന് വേഗത്തില്‍ കുഞ്ഞുണ്ടായത് അമ്മയായ സരോജയ്ക്ക് ഇഷ്ടമാകാത്തതാണ് സരോജ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് നാഗരത്‌ന പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നാഗരത്‌നയുടെ വിവാഹം 2021ല്‍ ആയിരുന്നു നടന്നത്.കലാകേശ്-നാഗരത്‌ന ദമ്പതികള്‍ക്ക് ഫെബ്രുവരിയില്‍ ആണ്‍കുഞ്ഞ് ജനിച്ചു. പ്രസവത്തിനുശേഷം ആദ്യത്തെ അഞ്ച് മാസം സ്വന്തം വീട്ടില്‍ ആയിരുന്നു നാഗരത്‌ന കഴിഞ്ഞത്. അതിനുശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ നാഗരത്‌നയോട് ഭര്‍ത്താവിന്റെ അമ്മ കൂടിയായ സരോജയ്ക്ക് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
 
ബുധനാഴ്ച വീട്ടില്‍ നിന്നും പുറത്തേക്ക് പോയ നാഗരത്‌ന തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. സരോജിയെ ആയിരുന്നു നാഗരത്‌നയ്ക്ക് സംശയമുണ്ടായിരുന്നത്, ഇക്കാര്യം പോലീസിനോട് പറയുകയും ചെയ്തു. അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രിയോടെ കൃഷിയിടത്തിന് സമീപത്തെ മാവിന്‍ചുവട്ടില്‍ കുഴിച്ചുമൂടിയനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത്,പോസ്റ്റ് മോര്‍ട്ടം നടത്തി. അടയ്ക്കയും ഇലകളും കുഞ്ഞിന്റെ വായില്‍ തിരുകി കൊലപ്പെടുത്താന്‍ സരോജ നേരത്തേ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു