Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഡിപി കുറഞ്ഞതിന് ഇന്ത്യക്കാരല്ലാതെ മറ്റൊരു രാജ്യക്കാരും കുറ്റം പറയില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍; നിലവില്‍ മികച്ച വളര്‍ച്ചയാണ് ഇന്ത്യ നേടിയിരിക്കുന്നത്

ജിഡിപി കുറഞ്ഞതിന് ഇന്ത്യക്കാർ മാത്രമേ കുറ്റം പറയുകയുള്ളൂവെന്ന് യൂറോപ്യൻ കമ്മിഷൻ

ജിഡിപി കുറഞ്ഞതിന് ഇന്ത്യക്കാരല്ലാതെ മറ്റൊരു രാജ്യക്കാരും കുറ്റം പറയില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍; നിലവില്‍ മികച്ച വളര്‍ച്ചയാണ് ഇന്ത്യ നേടിയിരിക്കുന്നത്
ന്യൂഡല്‍ഹി , ശനി, 7 ഒക്‌ടോബര്‍ 2017 (07:28 IST)
ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പാദനം അഥവാ ജിഡിപി കുറഞ്ഞതിന് ഇന്ത്യയിലുള്ളവര്‍ മാത്രമേ കുറ്റം പറയൂവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ്–ക്ലോദ് ജങ്കർ‍. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും വിചാരിച്ചിരുന്നതിനേക്കാള്‍ മികച്ച വളര്‍ച്ചയാണ് നിലവില്‍ ഇന്ത്യ നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- യൂറോപ്യന്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയ സമയത്തായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
 
ഇന്ത്യയെ യൂറോപ്പുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ 5.7 ശതമാനം വളര്‍ച്ചയെന്നത് അവര്‍ മികച്ച രീതിയിലാണ് മുന്നേറുന്നതെന്നാണ് വ്യക്തമാക്കുന്നത്.  ഇന്ത്യ മോശമെന്നു കരുതിവച്ചിരിക്കുന്ന ജിഡിപി നിരക്ക് യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മികച്ച വളര്‍ച്ചയാണ്. എന്നിട്ടും ഇന്ത്യക്കാര്‍ ‘ഇടിവ്’ എന്നു വിളിക്കുന്നതിനെ ഓര്‍ത്ത് തനിക്ക് ഒരുതരത്തിലുള്ള വേവലാതിയുമില്ലെന്നും ജങ്കര്‍ കൂട്ടിച്ചേര്‍ത്തു.
 
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിരക്കായ 5.7 ശതമാനത്തില്‍ ജിഡിപി എത്തിയതിന് കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് നാനാഭാഗത്തുനിന്നിം ഉയരുന്നത്. 6.1 ശതമാനമായിരുന്നു ഈ വര്‍ഷമാദ്യം ഇന്ത്യയുടെ ജിഡിപി നിരക്ക്. എന്നാല്‍ ഏപ്രില്‍–ജൂണ്‍ പാദത്തിലാണ് അത് 5.7 ശതമാനമായി കുറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഎസ്ടിയില്‍ പൊളിച്ചെഴുത്ത്: രണ്ട് ലക്ഷം രൂപയ്ക്കുവരെ പാന്‍ കാര്‍ഡില്ലാതെ സ്വര്‍ണം വാങ്ങാം, ചെറുകിട കച്ചവടക്കാര്‍ക്ക് ഇളവെന്നു സൂചന