Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിതിന്‍ പട്ടേല്‍ രാജിവയ്ക്കുമോ? ഗുജറാത്തില്‍ ബിജെപി പൊട്ടിത്തെറിയിലേക്ക്

നിതിന്‍ പട്ടേല്‍ രാജിവയ്ക്കുമോ? ഗുജറാത്തില്‍ ബിജെപി പൊട്ടിത്തെറിയിലേക്ക്
അഹമ്മദാബാദ് , ശനി, 30 ഡിസം‌ബര്‍ 2017 (21:12 IST)
നിതിന്‍ പട്ടേല്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ ശക്തം. ഉപമുഖ്യമന്ത്രിയാക്കിയെങ്കിലും മികച്ച വകുപ്പുകള്‍ നല്‍കാതെ തന്നെ ഒതുക്കിയെന്ന ആരോപണമുന്നയിച്ച് രാജിക്ക് തയ്യാറെടുക്കുകയാണ് നിതിന്‍ പട്ടേലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നിതിന്‍ പട്ടേല്‍ ബി ജെ പി വിട്ടുവന്നാല്‍ സ്വീകരിക്കാന്‍ തയ്യാറായി ഹാര്‍ദിക് പട്ടേലും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. നിതിന്‍ പട്ടേലിനെ മുന്‍‌നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന ലക്‍ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്.
 
സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പിന്‍റെ കണ്‍‌വീനറായ ലാല്‍ജി പട്ടേലും നിതിന്‍ പട്ടേലിന് പിന്തുണയുമായി എത്തിയതോടെ ബി ജെ പി അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായി. ഈ വിഷയം ഉന്നയിച്ച് പുതുവര്‍ഷദിനത്തില്‍ മെഹ്സാനയില്‍ ലാല്‍ജി പട്ടേല്‍ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.
 
ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യന്‍ നിതിന്‍ പട്ടേലാണെന്നാണ് ലാല്‍ജി പട്ടേലിന്‍റെ അഭിപ്രായം. താന്‍ ആവശ്യപ്പെട്ട വകുപ്പുകള്‍ മൂന്ന് ദിവസത്തിനകം നല്‍കണമെന്നും ഇല്ലെങ്കില്‍ രാജിവയ്ക്കുമെന്നും കാണിച്ച് പ്രധാനമന്ത്രിക്കും ബി ജെ പി ദേശീയ അധ്യക്ഷനും നിതിന്‍ പട്ടേല്‍ കത്തയച്ചിരുന്നു. 
 
നിതിന്‍ പട്ടേലിന്‍റെയും അനുയായികളുടെയും പിന്തുണയുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിട്ടുള്ളത്. ബി ജെ പി നിതിന്‍ പട്ടേലിനെ ബഹുമാനിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിക്കൊപ്പം ചേരാമെന്നാണ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വച്ചുള്ളതാണ് മുത്തലാഖ് നിയമമെന്ന് എംഎം ഹസന്‍; കോണ്‍ഗ്രസ് അനുകൂലിക്കുന്നുണ്ടെങ്കിലും താന്‍ ആ നിയമത്തെ അനുകൂലിക്കുന്നില്ല