Select Your Language

Notifications

webdunia
webdunia
webdunia
webdunia

Happy Holi: ഇന്ന് ഹോളി, ഹോളിയെന്ന രാക്ഷസിയെ കുറിച്ചറിയാമോ

Happy Holi: ഇന്ന് ഹോളി, ഹോളിയെന്ന രാക്ഷസിയെ കുറിച്ചറിയാമോ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 25 മാര്‍ച്ച് 2024 (08:23 IST)
ഹോളിയെ കുറിച്ച് ഭവിഷ്യ പുരാണത്തിലുള്ള സൂചന കുട്ടികളെ പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു രാക്ഷസിയെ ഓടിക്കാനാണ് ഹോളി ആചരിച്ചുതുടങ്ങിയത് എന്നാണ്. രാക്ഷസിയെ പേടിപ്പിച്ച് ഓടിക്കാന്‍ ഗ്രാമീണര്‍ രാത്രി തീക്കുണ്ടം ഉണ്ടാക്കുകയും അശ്ലീല വാക്കുകള്‍ പറഞ്ഞ് വിരട്ടുകയും ചെയ്തു എന്ന് വിശ്വസിക്കുന്നു.
 
ഹോളിയുടെ ഒരു പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കലാണ്. ഹോളിക എന്ന രാക്ഷസിയില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ ഉണ്ടാവുന്നത്. അസുര രാജാവായ ഹിരണ്യകശിപുവിന്റെ സഹോദരിയാണ് ഹോളിക.
 
കുട്ടികളെ ഉപദ്രവിച്ചിരുന്ന പൂതന, ഹോളിക തുടങ്ങിയ ഭീകര രാക്ഷസികളെ കത്തിച്ച് ചാമ്പലാക്കുക എന്ന ആശയമായിരിക്കാം ഹോളിയായി പരിണമിച്ചത്. ചിലര്‍ ഇത് കാമദഹനത്തിന്റെ സൂചനയാണെന്നും വിശ്വസിക്കുന്നു.
 
മറ്റ് ചില പണ്ഡിതന്‍മാര്‍ പറയുന്നത് പുരാതന കാലത്തുണ്ടായിരുന്ന അഗ്നി ആരാധനയുടെ ഭാഗമാണ് ഹോളി എന്നാണ്. എന്തായാലും രാത്രി മാത്രമേ ഹോളിയുടെ തീക്കുണ്ടം ഉണ്ടാക്കാറുള്ളു.
 
ഹോളി തീക്കുണ്ഡം കത്തിക്കുന്ന ആള്‍ ദേഹശുദ്ധി വരുത്തുകയും നീച നിശാചര പിശാചുക്കളില്‍ നിന്ന് തന്നെയും കുടുംബത്തെയും രക്ഷിക്കാനായി ഞങ്ങള്‍ ഒരുമിച്ച് ആരാധന നടത്തുന്നു എന്ന് ഉറക്കെ വിളിച്ചുപറയുകയും വേണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതെന്ത് പേടിയാണ് മക്കളെ, സ്ഥാനാർഥിത്വം പ്രഖ്യാപിക്കാതെ രാഹുലും പ്രിയങ്കയും