IPL 2024: 'മനിതര്‍ ഉണര്‍ന്നു കൊള്ള, ഇനി ഐപിഎല്‍ യുഗം'; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിനു ഇന്നു തുടക്കം
ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ നടക്കും
Publish Date: Fri, 22 Mar 2024 (08:52 IST)
Updated Date: Fri, 22 Mar 2024 (08:56 IST)
IPL 2024: ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന് ഇന്ന് തുടക്കം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണാണ് ഇന്നു മുതല്‍ നടക്കുക. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. പത്ത് ടീമുകളാണ് ഇത്തവണ ഐപിഎല്ലില്‍ ഏറ്റുമുട്ടുക.
ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന മത്സരങ്ങള്‍ വൈകിട്ട് നാലിനാണ് തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമാസിലും മത്സരം തത്സമയം കാണാം.
ആദ്യഘട്ടത്തില്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള ദിവസങ്ങളിലായി 21 മത്സരങ്ങളാണ് നടക്കുക. തുടര്‍ന്നുള്ള മത്സരങ്ങളുടെ ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പൂര്‍ണ മത്സരക്രമം പുറത്തുവിടാത്തത്.