Webdunia - Bharat's app for daily news and videos

Install App

വിഷം കഴിച്ച് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയത് അഞ്ച് ഭാര്യമാർ; എന്ത് ചെയ്യണമെന്നറിയാതെ പോലീസ്; പിന്നീട് സംഭവിച്ചത് !

വിഷം കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ റിഷികുലിനെ ഭാര്യ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

തുമ്പി എബ്രഹാം
ബുധന്‍, 2 ഒക്‌ടോബര്‍ 2019 (13:10 IST)
സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തപ്പോൾ വട്ടംചുറ്റിയത് ഉത്തരാഖണ്ഡ് പോലീസ്. ഉത്തരാഖണ്ഡിലെ റിഷികുല്‍ എന്ന ഹരിദ്വാര്‍ സ്വദേശിയുടെ മരണമാണ് പോലീസിനെ കുഴക്കിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് റിഷികുല്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
 
വിഷം കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ റിഷികുലിനെ ഭാര്യ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെയെത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ മരണത്തിന് കീഴടങ്ങി. എന്നാൽ മരണത്തിന് പിന്നാലെ ഒന്നിനുപിറകെ ഒന്നായി നാല് സ്ത്രീകളാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ഇയാളുടെ ഭാര്യയാണെന്ന് അവകാശവാദവുമായി എത്തിയത്.
 
തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു റിഷികുലിന്‍റെ മരണം സ്ഥിരീകരിച്ചത്. രാവിലെ 9 മണിയോടുകൂടി ഓരോ സ്ത്രീകളായി എത്തുകയായിരുന്നു. തികച്ചും പാവപ്പെട്ട സ്ത്രീകളായിരുന്നു അഞ്ച് പേരും. അതുകൊണ്ട് തന്നെ ആര്‍ക്കും വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയുമായിരുന്നില്ല.
 
എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാതെ വന്നതോടെ അഞ്ച് പേരോടുമായി ഒരു ഒത്തുതീര്‍പ്പിലെത്തിയതിന് ശേഷം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടേണ്ടി വന്നുവെന്ന് ഹരിദ്വാര്‍ പോലീസ് ഇന്‍സ്‍പെക്ടര്‍ പ്രവീണ്‍ സിംഗ് കൊഷിയാരി പറഞ്ഞു. അതേസമയം ആത്മഹത്യയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments