Webdunia - Bharat's app for daily news and videos

Install App

മലയാളിയായ ഐഎസ്ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​നെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊ​ല​പാ​ത​ക​മെന്ന് പ്രാഥമിക നിഗമനം

ചൊവ്വാഴ്ചയായിരുന്നു സംഭവം.

തുമ്പി എബ്രഹാം
ബുധന്‍, 2 ഒക്‌ടോബര്‍ 2019 (12:42 IST)
മ​ല​യാ​ളി​യാ​യ ഐ​എ​സ്ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​നെ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഐ​എ​സ്ആ​ർ​ഒ​യു​ടെ റി​മോ​ട്ട് സെ​ൻ​സിം​ഗ് സെ​ന്‍റ​റി​ലെ ശാ​സ്ത്ര​ജ്ഞ​ൻ എസ് സുരേഷിനെയാണ് അ​മീ​ർ​പേ​ട്ടി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് പൊലീ​സ് സം​ശ​യി​ക്കു​ന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. 
 
തലയ്ക്ക് അ​ടി​യേ​റ്റ നി​ല​യി​ലാ​ണ് സു​രേ​ഷി​നെ ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണ് സു​രേ​ഷ്. സംഭവത്തിൽ പൊലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചൊവ്വാഴ്ച ഓഫീസിലെത്താതിരുന്ന സുരേഷിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടർന്ന് ഇവർ സുരേഷിന്‍റെ ഭാര്യ ഇന്ദിരയെ വിവരമറിയിക്കുകയായിരുന്നു.
 
പൊലീസെത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റക്കെട്ടായി പ്രതിപക്ഷം; മോദി ക്യാംപില്‍ ആശങ്ക

കേരളത്തിന്റെ 'ഹില്ലി അക്വ' ദുബായിലേക്ക്; ഇന്ത്യയില്‍ ആദ്യമായി ബയോ ഡിഗ്രേഡബിള്‍ കുപ്പികളില്‍ കുടിവെള്ളം

എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവ്; തടസ്സപ്പെടുത്തുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും

Coconut Price: തേങ്ങ വില താഴേക്ക് വീഴുന്നു, ഓണത്തിൻ്റെ ബജറ്റ് താളം തെറ്റില്ല

ആറുവര്‍ഷത്തിനിടെ ഈ രാജ്യത്തിന്റെ സൈനികരുടെ എണ്ണത്തില്‍ 20ശതമാനം കുറഞ്ഞു, പുരുഷന്മാരുടെ എണ്ണം കുറയാന്‍ കാരണം ഇതാണ്

അടുത്ത ലേഖനം
Show comments