Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഹത്രസ്: പെൺകുട്ടി രണ്ട് തവണ മൊഴി നൽകി; ആദ്യത്തെ മൊഴി ബലാത്സംഗം നടന്നിട്ടില്ലെന്ന്, വിശദീകരണവുമായി പൊലീസ്

വാർത്തകൾ
, ബുധന്‍, 7 ഒക്‌ടോബര്‍ 2020 (09:59 IST)
ലക്നൗ: ഹത്രസിൽ പത്തൊൻപതുകാരി ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പെൺകുട്ടി രണ്ട് തവണ മൊഴി നൽകി എന്ന വിശദീകരണവുമായി യുപി പൊലീസ്. പെൺകുട്ടി  അദ്യം നൽകിയ മൊഴിയിൽ ബലാത്സംഗം നടന്നിട്ടില്ല എന്നാണ് പറഞ്ഞിരുന്നത് എന്നും പിന്നീടാണ് ബലാത്സംഗത്തിന് ഇരയായി എന്ന് മൊഴി നൽകിയത് എന്നുമാണ് പൊലീസിന്റെ വിശദീകരണം.  
 
സെപ്തംബർ 22ന് പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു മെഡിക്കോ ലീഗൽ റിപ്പോർട്ടിലും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നാണ് ഫൊറൻസിക് റിപ്പോർട്ട്. അതേസമയം പെൺക്കുട്ടിയുടെ മൃതദേഹം രാത്രി തന്നെ സംസ്കരിച്ചത് സാമുദായിക സംഘർഷം ഒഴിവാക്കാനാണെന്ന് യുപി പൊലീസ് കോടതിയെ അറിയിച്ചു. സംഘർഷത്തിന് സാധ്യതയുണ്ട് എന്ന് ഇന്റലിജസ് റിപ്പോർട്ട് ഉണ്ടായിരുന്നു എന്നും, പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് സംസ്കാരം നടത്തിയത് എന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോസ്‌കോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയില്‍