Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിനെ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തി ട്രംപിന്റെ കുറിപ്പ്; നടപടിയുമായി ഫെയ്സ്ബുക്കും ട്വിറ്ററും

കൊവിഡിനെ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തി ട്രംപിന്റെ കുറിപ്പ്; നടപടിയുമായി ഫെയ്സ്ബുക്കും ട്വിറ്ററും
, ബുധന്‍, 7 ഒക്‌ടോബര്‍ 2020 (09:25 IST)
കൊവിഡ് മുക്തനായി വൈറ്റ്‌ഹൗസിൽ തിരികെയെത്തിയതിന് പിന്നാലെ കൊവിഡ് 19നെ നിസാരവത്കരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ച കുറിപ്പിനെതിരെ ഫെയ്സ്ബുക്കും ട്വിറ്ററും നടപടി സ്വീകരിച്ചു. കൊവിഡ് 19 നെ ജലദോഷപ്പനിയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ട്രംപിന്റെ പോസ്റ്റ്.
 
'ജലദോഷപ്പനി കാരണം ആയിരക്കണക്കിന് ആളുകളാണ് ഒരു വർഷം മരിയ്കുന്നത്. അതുകൊണ്ട് രാജ്യം മുഴുവൻ നമ്മൾ അടച്ചിടേണ്ടതുണ്ടോ ? ഇല്ല പനിയോടൊപ്പം ജീവിയ്ക്കാൻ പഠിച്ചതുപോലെ കൊവിഡിനൊപ്പം ജീവിയ്ക്കാനും നമ്മൾ പഠിയ്ക്കണം. എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ ട്രംപിന്റെ പോസ്റ്റ്. കൊവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപിയ്ക്കുന്ന വിവരങ്ങൾ നൽകിയ ട്വിറ്റ് ചെയ്ത ട്രംപ് ട്വിറ്റർ നിയമങ്ങൾ ലംഘിച്ചു എന്നും പൊതുജനങ്ങൾക്ക് കാണാനായി മാത്രം ട്വീറ്റ് നിലനിർത്തുകയാണ് എന്നും ട്വിറ്റർ പ്രതികരിച്ചു. ‌ട്രംപിന്റെ പോസ്റ്റ് ഫെയ്സ്ബുക്ക് നീക്കം ചെയ്തിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്: കൊല്ലത്ത് ആര്‍ടിഓഫീസ് അടച്ചു