Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തരേന്ത്യയ്‌ക്ക് പൊള്ളുന്നു, 122 വർഷത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന താപനില

ഉത്തരേന്ത്യയ്‌ക്ക് പൊള്ളുന്നു, 122 വർഷത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന താപനില
, ഞായര്‍, 3 ഏപ്രില്‍ 2022 (10:39 IST)
അടുത്ത അഞ്ച് ദിവസം കൂടി ഉത്തരേന്ത്യയിൽ ഉഷ്‌ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയില്‍ ഏറ്റവും കൂടി താപനില 38 ഡിഗ്രി വരെ എത്തി . ഡല്‍ഹി,മഹാരാഷ്ട്ര , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ മാസം അഞ്ചിനുശേഷം താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
 
പടിഞ്ഞാറന്‍ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളിലും ഹിമാചല്‍ പ്രദേശിലെയും ഡല്‍ഹിയിലെയും ഒറ്റപ്പെട്ട പോക്കറ്റുകളിലും ഉഷ്ണതരംഗം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ ബാർമറിൽ താപനില 43.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.ഹിമാചല്‍ പ്രദേശ്, ജമ്മു, വിദര്‍ഭ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീരാത്ത ദുരിതം: കർഫ്യൂവിന് പിന്നാലെ ശ്രീലങ്കയിൽ ഫേസ്‌ബുക്കിനും വാട്‌സപ്പിനും വിലക്ക്