Publish Date: Mon, 29 Nov 2021 (07:44 IST)
Updated Date: Mon, 29 Nov 2021 (07:48 IST)
24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇത് ഇന്ത്യന്‍ തീരത്തേക്കാണ് അടുക്കുന്നത്. കോമൊറിന്‍ ഭാഗത്ത് നിന്ന് അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ഇപ്പോള്‍ മഴ തുടരുന്നത്. ഈ ചക്രവാതച്ചുഴി അടുത്തമണിക്കൂറുകളില്‍ ശക്തിപ്രാപിക്കും. 24മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും
അതേസമയം വ്യാപക മഴയെതുടര്‍ന്ന് സംസ്ഥാനത്തെ പത്തുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ മഴ കനക്കുമെന്ന് അറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.