Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍ ദുരന്തം: മരണം 13ആയി

Himachal Pradesh

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 12 ഓഗസ്റ്റ് 2021 (09:58 IST)
ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം 13ആയി. ഇനിയും വാഹനങ്ങളില്‍ മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചയ്ക്ക് ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടന്നുപോകവെയായിരുന്നു അപകടം. അപകടത്തില്‍ 40തോളം പേര്‍ സഞ്ചരിച്ചിരുന്ന സര്‍ക്കാര്‍ ബസും പെട്ടിരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്.
 
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കരസേനയും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. അപകടത്തില്‍ മരിച്ചവര്‍ക്ക് രണ്ടുലക്ഷം കേന്ദ്ര സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തേങ്ങയിടാനെന്ന വ്യാജേന സിസിടിവികളില്ലാത്ത വഴികണ്ടെത്തി വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പിടിയില്‍