അസം മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് ഹിമന്ദ ബിശ്വ ശർമയെ പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭാ കക്ഷി യോഗത്തിൽ ഹിമന്ദയുടെ പേര് നിർദേശിച്ചത്.
ഹിമന്ദ ബിശ്വ ശര്‍മയും സര്‍ബാനന്ദ് സോനോവാളും തമ്മില്‍ മുഖ്യമന്ത്രി കസേരയെ ചൊല്ലി തര്‍ക്കം നിലനിന്നിരന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനൊടുവിലാണ് ഇന്ന് നടന്ന ബിജെപി എംഎൽഎമാരുടെ യോഗത്തില്‍ സര്‍ബാനന്ദ് സോനോവാള്‍ നിയമസഭാ കക്ഷി നേതാവായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചത്.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന എന്‍ഡിഎ യോഗത്തിന് ശേഷം ഹിമന്ദ ബിശ്വ ശര്‍മ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. നാളെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കാനാണ് തീരുമാനം.