Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗളൂരുവില്‍ രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്

ബംഗളൂരുവില്‍ രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 ജനുവരി 2025 (12:48 IST)
ബംഗളൂരുവില്‍ രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആണ്‍കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ബാംഗ്ലൂരില്‍ സ്ഥിരീകരിച്ച രണ്ടു കേസുകളും ചൈനയില്‍ നിന്നുള്ള വകഭേദം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ക്ക് യാത്രാ പശ്ചാത്തലവും ഇല്ല. അതിനാല്‍ തന്നെ രോഗം എവിടെനിന്നാണ് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ തുടരുമെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
 
ആദ്യം രോഗം കണ്ടെത്തിയത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ്. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുഞ്ഞ്. ഈ വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വര്‍ഷത്തില്‍ കൂടുതലായി കേരളം ഉള്‍പ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. നമുക്ക് തന്നെ മുന്‍പ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. 
 
അതുകൊണ്ടുതന്നെ ഒങജഢ യെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല. കേരളത്തിലും കുട്ടികളില്‍ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളില്‍ ന്യൂമോണിയകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശം: ഒരാളെ അറസ്റ്റ് ചെയ്തു, 30 പേര്‍ക്കെതിരെ എഫ്‌ഐആര്‍