Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാര്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാം; അക്കൗണ്ട് ലോക്ക് ചെയ്യൂ

UIDAI വെബ് സൈറ്റ് തുറക്കുക

ആധാര്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാം; അക്കൗണ്ട് ലോക്ക് ചെയ്യൂ

രേണുക വേണു

, വ്യാഴം, 10 ഒക്‌ടോബര്‍ 2024 (11:29 IST)
ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ അടക്കം പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ മറ്റൊരാള്‍ക്കും ആക്‌സസ് ചെയ്യാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആധാര്‍ വിവരങ്ങള്‍ ഒരു കാരണവശാലും മറ്റൊരു വ്യക്തിയുമായി പങ്കുവയ്ക്കരുത്. മാത്രമല്ല ആധാര്‍ ബയോമെട്രിക്‌സ് വിവരങ്ങള്‍ ലോക്ക് ചെയ്യാനും ശ്രദ്ധിക്കണം. യുഐഡിഎഐ വെബ് സൈറ്റ് വഴിയും മൈ ആധാര്‍ ആപ്പ് വഴിയും നിങ്ങള്‍ക്ക് ആധാര്‍ ബയോമെട്രിക്‌സ് വിവരങ്ങള്‍ ലോക്ക് ചെയ്യാം. 
 
UIDAI വെബ് സൈറ്റ് തുറക്കുക. ആധാര്‍ നമ്പര്‍ നല്‍കി നിങ്ങളുടെ ആധാര്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക. ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി ഉപയോഗിച്ചു വേണം ആധാര്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍. 
 
അക്കൗണ്ട് ലോഗിന്‍ ആയ ശേഷം My Aadhaar എന്ന സെക്ഷനില്‍ പോയി Lock / Unlock Biometrics എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ വീണ്ടും നല്‍കാന്‍ ആവശ്യപ്പെടും. വീണ്ടും മൊബൈല്‍ നമ്പറിലേക്കു വരുന്ന ഒടിപി വെച്ച് വേരിഫൈ ചെയ്യുക. അതിനുശേഷം ബയോമെട്രിക് ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും. 
 


എം ആധാര്‍ (mAadhaar) ആപ്പ് ഉപയോഗിച്ചും നിങ്ങള്‍ക്ക് ഇത് ചെയ്യാം. എം ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക. ഒടിപി നല്‍കി നാലക്ക പിന്‍ നമ്പര്‍ സെറ്റ് ചെയ്യണം. നിങ്ങളുടെ അക്കൗണ്ട് ഓപ്പണ്‍ ആയി വന്നാല്‍ അതില്‍ ബയോമെട്രിക്‌സ് ലോക്‌സ് (Biometrics Lock) എന്നൊരു ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്കു ആധാര്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam Bumper 2024 Winner: ഓണം ബംപര്‍ 25 കോടി കര്‍ണാടക സ്വദേശി അല്‍ത്താഫിന് !