ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. തെക്കന്‍ കശ്മീരിലെ അനന്തനാഗില്‍ നിന്നാണ് സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന രണ്ട് സൈനികരെയാണ് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. ഇതിലൊരാള്‍ രക്ഷപ്പെടുകയായിരുന്ന്ു. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അവശേഷിച്ച സൈനികനുമായി ഭീകരര്‍ കടന്നു. അനന്തനാഗിലെ കൊക്കര്‍നാഗ് ഏരിയയിലെ ഷാന്‍ഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പോലീസും പ്രദേശത്ത് വ്യാപക തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.