Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിഹിതം അറിഞ്ഞ ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി തലയ്ക്ക് അടിച്ചുകൊന്നു: സമരം ചെയ്ത് കൊലപാതകം അയല്‍വാസിയുടെ തലയില്‍ വച്ചു

അയല്‍വാസിയായ കീര്‍ത്തി യാദവുമായി ധീരേന്ദ്രയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

reena

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 21 മെയ് 2025 (13:05 IST)
reena
അവിഹിതം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി തലയ്ക്ക് അടിച്ചുകൊന്ന യുവതി അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. മെയ് 11രാത്രി ധീരേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ട്രാക്ടര്‍ മുതലാളിയായിരുന്ന ഇയാളെ ഭാര്യ റീന കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസിയായ കീര്‍ത്തി യാദവുമായി ധീരേന്ദ്രയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് മുതലെടുത്ത് ഭര്‍ത്താവിന്റെ കൊലപാതകം അയല്‍വാസി നടത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ യുവതി ശ്രമിച്ചു. ഇതിനു വേണ്ടി അവര്‍ പോലീസില്‍ പരാതി നല്‍കി. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് പ്രതിഷേധം നടത്തി പോലീസിനെ കൊണ്ട് അയല്‍വാസിയെ അറസ്റ്റ് ചെയ്യിപ്പിച്ചു. എന്നാല്‍ റീനയുടെ വാദങ്ങള്‍ പോലീസ് വിശ്വസിച്ചില്ല.
 
പോലീസ് രഹസ്യമായി റീനയ്ക്ക് പിറകെ അന്വേഷണം നടത്തി. യുവാവിന്റെ മൃതദേഹം കിടന്നത് വീടിന് വെളിയിലെ കട്ടില്‍ ഇല്ലായിരുന്നു എന്നാല്‍ വീടിനുള്ളിലും രക്തകറ കണ്ടെത്തി. പുറത്തുനിന്നുള്ളവരാണ് കൊലപാതകം നടത്തിയതെങ്കില്‍ വീടിനുള്ളില്‍ രക്തക്കറ എങ്ങനെ വരും എന്നായിരുന്നു പോലീസിന്റെ സംശയം. പിന്നാലെ റീനയുടെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചു. ഇതിലാണ് കാമുകനും ബന്ധവുമായ സതീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഒരു ദിവസം 60 തവണ സതീഷിനെ യുവതി വിളിച്ചു സംസാരിച്ചിട്ടുണ്ട്.
 
ഇരുവരും തമ്മിലുള്ള രഹസ്യ ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചതിന് പിന്നാലെയാണ് കൊലപാതകം നടത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ രണ്ടുപേരും കുറ്റം സമ്മതിച്ചു. രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി ബോധം കെടുത്തിയ ശേഷം മരത്തടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്