Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തു.

Tamilnadu, MK Stalin, The word colony to drop from Offical use Tamilnadu, Colony Kerala, Colony tamilnadu, Word Colony removing, MK Stalin about Colony

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 21 മെയ് 2025 (11:14 IST)
പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്. കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തു. തടഞ്ഞുവെച്ചിരിക്കുന്ന 2291 കോടി രൂപ അടിയന്തരമായി കൈമാറാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
 
നിലവില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തത് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിര്‍പ്പുകാരണമാണ് ഈ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കാത്തത്. അതിനാല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്. 
 
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സമഗ്ര ശിക്ഷ നയപ്രകാരം തങ്ങള്‍ക്ക് ലഭിക്കേണ്ടത് 2151.59 കോടി രൂപയാണെന്നും ഇതില്‍ 6% പലിശ കണക്കാക്കിയാല്‍ 139 കോടി രൂപ വരുമെന്നും ഇത് രണ്ടും ഒരുമിച്ചുള്ള തുക ലഭിക്കണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തിലെ എല്ലുകള്‍ ഒടിഞ്ഞുപോയി; നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടി കൊലപ്പെടുത്തി