Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗം കുട്ടിച്ചോറാക്കി: മൻമോഹൻ സിംഗ്

മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗം കുട്ടിച്ചോറാക്കി: മൻമോഹൻ സിംഗ്

മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗം കുട്ടിച്ചോറാക്കി: മൻമോഹൻ സിംഗ്
ന്യൂഡൽഹി , ഞായര്‍, 18 മാര്‍ച്ച് 2018 (13:13 IST)
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ കുട്ടിച്ചോറാക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.

നോട്ട് അസാധുവാക്കൽ പോലുള്ള നടപടികൾ സമ്പദ് രംഗത്തെ ബാധിച്ചു. വലിയ വാഗ്ദാനങ്ങൾ നൽകി മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മൻമോഹൻ വിമർശിച്ചു.

യുവാക്കൾക്ക് രണ്ടുകോടി തൊഴിൽ നൽകുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം തൊഴിൽ പോലും നൽകിയില്ല. അതിർത്തിയിലെ സ്ഥിതിഗതികൾ സുരക്ഷിതമല്ലാതാക്കി മാറ്റിയിരിക്കുകയാണെന്നും എഐസിസി പ്ലീനറി സമ്മേളനത്തിൽ മൻമോഹൻ വിമർശിച്ചു.

സര്‍ക്കാരിന്‍റെ പാക് നയം ദുരന്തമാണെന്നു കോണ്‍ഗ്രസിന്റെ വിദേശകാര്യപ്രമേയം. പാക് നയത്തില്‍ വ്യക്തമായ രൂപരേഖയില്ല. അയല്‍രാജ്യങ്ങളുമായുളള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണ്. സ്വന്തം താല്‍പര്യമാണ് മോദിയുടെ വിദേശനയമെന്നും പ്ലീനറി സമ്മേളനത്തില്‍ ആനന്ദ് ശര്‍മ അവതിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

യുപിഎ സർക്കാരിന്റെ കാലത്തു ബംഗ്ലദേശുമായുണ്ടായിരുന്ന നല്ല ബന്ധം ഇല്ലാതായി. ചൈനയുമായുണ്ടായിരുന്ന ബന്ധം മോശമായെന്നും പ്രമേയം ആരോപിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാന്‍ ജോസ് കെ മാണിയെ പോലെയാകില്ല, ഒന്നെങ്കില്‍ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കും അല്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കും’ - ഷോണ്‍ ജോര്‍ജ്