Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ ജാര്‍ഖണ്ഡ് തൊഴിലാളികള്‍ ഏറ്റുമുട്ടി: രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു

ഇടുക്കിയില്‍ ജാര്‍ഖണ്ഡ് തൊഴിലാളികള്‍ ഏറ്റുമുട്ടി: രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു

എ കെ ജെ അയ്യര്‍

, തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (11:23 IST)
ഇടുക്കി: ഇടുക്കി ഇരട്ടയാറില്‍ വലിയ തോവാളയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ജോമേഷ്, ശുക്ലലാല്‍ എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും സഹോദരങ്ങളാണ്.
 
സംഭവത്തില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന   ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. മരിച്ചവരും സ്ത്രീയും സഞ്ജയ് ഭക്തിയും ഒരു വീട്ടിലായിരുന്നു താമസം. ഏഴായിരം രൂപാ സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലും കൊലപാതക ത്തിലേക്കും കലാശിച്ചത്.  
 
പ്രതിയായ സഞ്ജയ് ഭക്തി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പൊലീസാണ് സംഭവത്തിന് ശേഷം തേയില തോട്ടത്തില്‍ ഒളിച്ച പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിനിടെ ഡി.വൈ.എസ്.പി ക്കും പരിക്കേറ്റു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റുമുട്ടൽ; ഡൽഹിയിൽ ആയുധങ്ങളുമായി അഞ്ചുപേർ പിടിയിൽ, ഭീകര സംഘടനകളുമായി ബന്ധം