പീരുമേട്: കേവലം ആറു വയസുള്ള സ്വന്തം മകളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. ചന്ദ്രവനം പ്രിയദര്‍ശിനി കോളനി നിവാസി രാജ എന്ന 36 കാരനാണ് ഈ കടുംകൈ ചെയ്തത്.
ഭാര്യ രാജലക്ഷ്മി (30) യെ കഴുത്തറുത്ത് കൊന്ന കേസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെയാണ് സമീപത്തെ തേയില തോട്ടത്തില്‍ നിന്ന് പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇരുവരും ദിവസങ്ങളായി കലഹത്തിലായിരുന്നു. തര്‍ക്കത്തിനിടെ രാജ ഭാര്യയെ കത്തിയെടുത്ത് കുത്തി, ഉടന്‍ തന്നെ രാജലക്ഷ്മി മരിച്ചു.
പ്രകോപിതനായ സമയത് സഹായത്തിനായി മാതാവ് അയല്‍ക്കാരെ വിളിച്ചിരുന്നു. എന്നാല്‍ ഇത് സ്ഥിരം സംഭവമായതിനാല്‍ ആരും പോയില്ല. പിന്നീട് എത്തിയ നാട്ടുകാരില്‍ ഒരാളാണ് പോലീസിനെ വിവരം അറിയിച്ചത്. പത്ത് വര്ഷം മുമ്പ് മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചായിരുന്നു രാജലക്ഷ്മി രാജയ്‌ക്കൊപ്പം വന്നത്. ഇവരുടെ ബന്ധത്തിലുള്ള 6 വയസുള്ള മകളുടെ മുന്നില്‍ വച്ചാണ് രാജ ഭാര്യയെ കൊലചെയ്തത്.