Webdunia - Bharat's app for daily news and videos

Install App

Independence Day Wishes in Malayalam: ഏറ്റവും മികച്ച സ്വാതന്ത്ര്യദിനാശംസകള്‍ മലയാളത്തില്‍

രാജ്യം 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ എന്റെ എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും ആശംസകള്‍ നേരുന്നു

രേണുക വേണു
ബുധന്‍, 14 ഓഗസ്റ്റ് 2024 (15:33 IST)
Independence Day Wishes in Malayalam: 78-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം. 200 വര്‍ഷത്തെ ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിച്ച് 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യത്തിന്റെ നല്ല ഓര്‍മകള്‍ നിറയുന്ന ഈ സുദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേരാം..! 
 
1. സാംസ്‌കാരിക വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമാണ് ഈ രാജ്യത്തിന്റെ ആത്മാവ്. ഏവര്‍ക്കും 78-ാം സ്വാതന്ത്ര്യദിനാശംസകള്‍ 
 
2. രാജ്യം 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ എന്റെ എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും ആശംസകള്‍ നേരുന്നു 
 
3. കോളനി വാഴ്ചയ്ക്കെതിരായ നമ്മുടെ പൂര്‍വ്വികരുടെ പോരാട്ടങ്ങളെ ഈ നല്ല ദിനത്തില്‍ സ്മരിക്കാം. അവര്‍ നേടിത്തന്ന സ്വാതന്ത്ര്യം അടുത്ത തലമുറയിലേക്കും പകരാന്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
 
4. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാ രക്തസാക്ഷികള്‍ക്കും സല്യൂട്ട് ! അവരെ പോലെ രാജ്യസ്നേഹികളായി നമുക്കും തുടരാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ 
 
5. സ്വാതന്ത്ര്യമാണ് മനുഷ്യജീവിതത്തില്‍ ഏറ്റവും മൂല്യമേറിയത്. നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും സ്വാതന്ത്ര്യത്തിനായി ഉറച്ചുനില്‍ക്കാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനത്തിന്റെ ആശംസകള്‍ 
 
6. ഈ രാജ്യത്തിന്റെ പുരോഗതിയില്‍ ഓരോ നിമിഷവും നമുക്ക് അഭിമാനിക്കാം. ഇന്ത്യക്കാരനെന്ന് അഭിമാനത്തോടെ പറയാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ 
 
7. എന്റെ രാജ്യത്ത് എന്നും സമാധാനവും സന്തോഷവും നിലനില്‍ക്കട്ടെ. ഏവര്‍ക്കും സ്വാതന്ത്ര്യദിനത്തിന്റെ ആശംസകള്‍ 
 
8. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരാണ്. എന്റെ രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ ഞാന്‍ എന്നും അഭിമാനിക്കും. ഏവര്‍ക്കും 78-ാം സ്വാതന്ത്ര്യദിന ആശംസകള്‍ 
 
9. ഈ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ ആത്മാവായ ഭരണഘടനാ മൂല്യങ്ങളെ നമുക്ക് ഓര്‍ക്കാം. ജാതി-മത-ഭാഷ വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാ മനുഷ്യരും സന്തോഷത്തോടെ ജീവിക്കുന്ന രാജ്യമായി ഇന്ത്യ മാറാന്‍ നമുക്കും പ്രയത്നിക്കാം. ഏവര്‍ക്കും പ്രതീക്ഷാനിര്‍ഭരമായ സ്വാതന്ത്ര്യദിനാശംസകള്‍ 
 
10. നമ്മുടെ രാജ്യം ഇനിയും പുരോഗതിയിലേക്ക് നീങ്ങട്ടെ. അതിനായി നമുക്ക് ഓരോരുത്തര്‍ക്കും ആത്മാര്‍ഥമായി പരിശ്രമിക്കാം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

അടുത്ത ലേഖനം
Show comments