India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
Indian Attack, India- Pakistan War
പാകിസ്ഥാന്‍ പ്രകോപനത്തിന് മറുപടിയായി ലാഹോറില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ലാഹോറിലും പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദിലും ഇന്ത്യ ആക്രമണം നടത്തിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതേസമയം ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലുമായി ഒട്ടേറെ ഡ്രോണുകളും മിസൈലുകളുമാണ് ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുകളഞ്ഞത്. സംഘര്‍ഷ സാഹചര്യം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജനാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മൂന്ന് സേനകളുടെ മേധാവിമാരും സംയുക്ത സൈനിക മേധാവിയും യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
ജമ്മുവില്‍ പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം ഇന്ത്യന്‍ സേന വീഴ്ത്തിയിരുന്നു. സര്‍ഫസ് ടു എയര്‍ മിസൈല്‍ പ്രതിരോധസംവിധാനം ഉപയോഗിച്ചാണ് ഇന്ത്യ വെടിവെച്ചിട്ടത്. പാക് വ്യോമാക്രമണം നേരിടാന്‍ എസ്-400, എല്‍-70, സു-23, ഷില്‍ക തുടങ്ങിയ വ്യോമ പ്രതിരോധസംവിധാനങ്ങളാണ് ഇന്ത്യ ഒരുക്കിയിട്ടുള്ളത്. ജമ്മു, പഠാന്‍കോട്ട്, ഉധംപൂര്‍, സൈനികത്താവളങ്ങളിലെ പാകിസ്ഥാന്റെ ആക്രമണത്തില്‍ ആര്‍ക്കും തന്നെ ജീവഹാനിയുണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. അന്‍പതോളം ഡ്രോണുകളും 8 മിസലുകളുമാണ് റഷ്യന്‍ നിര്‍മിത എസ്-400 ഉള്‍പ്പെടുന്ന വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തത്.അതേസമയം ഇരുരാജ്യങ്ങളും ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് യു എസ് വ്യക്തമാക്കി.