Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും

Pakistan Attack,India- Pakistan

അഭിറാം മനോഹർ

, വ്യാഴം, 8 മെയ് 2025 (22:30 IST)
Pakistan Attack
ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ വ്യോമാക്രമണം. ഭീകരമായ ഷെല്‍ ആക്രമണവും ഡ്രോണ്‍ ആക്രമണവുമാണ് പാകിസ്ഥാന്‍ അഴിച്ചുവിട്ടത്. ജമ്മുകശ്മീരിലെ 7 പ്രദേശങ്ങള്‍ ഉള്‍പ്പടെ 12 ഇന്ത്യന്‍ നഗരങ്ങളിലാണ് പാകിസ്ഥാന്‍ ആക്രമിച്ചത്.
 
. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങളിലായി പാകിസ്താന്‍ ഭീകരാക്രമണം നടത്തിയിരിക്കുന്നു. ലക്ഷ്യമാക്കിയ നഗരങ്ങളില്‍ ഭാരീമായ ഷെല്ലിംഗ്, ഡ്രോണ്‍ ആക്രമണം, ഫയര്‍ എക്‌സ്‌ചേഞ്ച് എന്നിവ നടക്കുന്നുണ്ട്.ജമ്മു,സാംബ,കെറണ്‍,തംഗ്ധാര്‍,കര്‍ണാഹ,അഖ്‌നൂര്‍,ആര്‍.എസ്.പുര സെക്ടര്‍,അരണിയ എന്നീ പ്രദേശങ്ങളാണ് ജമ്മുവില്‍ ആക്രമിക്കപ്പെട്ടത്.
 
പഞ്ചാബിലെ പത്താന്‍കോട്ടാണ് പാകിസ്ഥാന്‍ ആക്രമണത്തിന് വിധേയമായ മറ്റൊരു ഇന്ത്യന്‍ നഗരം. ആക്രമണത്തെ തുടര്‍ന്ന് ജലന്ധര്‍, അമൃത്സര്‍ എന്നിവിടങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഡ്രോണ്‍ ആക്രമണമാണ് രാജസ്ഥാനിലെ ജയ്‌സല്‍മേര്‍, പോഖരന്‍ എന്നീ പ്രദേശങ്ങളില്‍ പാകിസ്താന്‍ നടത്തുന്നത്. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് രാജസ്ഥാനിലെ എല്ലാ അതിര്‍ത്തി ജില്ലകളും ബ്ലാക്കൗട്ട് ചെയ്തിട്ടുണ്ട്.ബീക്കാനേര്‍, ശ്രീഗംഗാനഗര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പൂര്‍ണ്ണമായി വിച്ഛേദിച്ചു. ഗുജറാത്തിലെ ഭുജ് പ്രദേശവും പാക് ആക്രമണത്തിന് ഇരയായി. 
 
 അതേസമയം പാകിസ്ഥാന് ശക്തമായ മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. പാക് നീക്കത്തെ ചെറുക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് സാധിച്ചതായാണ് പുതിയ വിവരങ്ങള്‍. ഇതിന് പിന്നാലെ പ്രത്യാക്രമണത്തിനായി ഇന്ത്യന്‍ സൈന്യം  പാകിസ്ഥാനിലേക്ക് തിരിച്ചുകഴിഞ്ഞു. ശക്തമായ പ്രത്യാക്രമണമാവും ഇന്ത്യ നടത്തുക എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ സാഹചര്യം വരുതിയിലാക്കാന്‍ അമേരിക്ക ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത