ബിഹാറില്‍ നടന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് മമത ബാനര്‍ജിയെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂലിന്റെ മുതിര്‍ന്ന നേതാവായ കല്യാണ്‍ ബാനര്‍ജിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബീഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 6 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ മുന്‍നിരയിലേക്ക് തൃണമൂലിനെ കൊണ്ടുവരാനുള്ള നീക്കം പാര്‍ട്ടി ശക്തമാക്കിയത്.
ബിജെപിക്കെതിരെ ഇന്ത്യ ബ്ലോക്കിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യ മമതയാണെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സഖ്യത്തിന് ഭാവിയില്ലെന്നും കല്യാണ്‍ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. 2026ല്‍ നടക്കുന്ന ബംഗാള്‍ തിരെഞ്ഞെടുപ്പില്‍ മമത നാലാം തവണയും വിജയിക്കുമെന്നും കല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി.