Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

supreme court

അഭിറാം മനോഹർ

, തിങ്കള്‍, 17 നവം‌ബര്‍ 2025 (16:02 IST)
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍. എസ്‌ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന് ചൂണ്ടിക്കാണിച്ചാണ് മുസ്ലീം ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടി ലീഗിനായി സുപ്രീം കോടതിയെ സമീപിച്ചത്.
 
രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാനാണ് ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കണ്ണൂരിലെ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ആത്മഹത്യ ചെയ്ത സംഭവവും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവുണ്ടാകണമെന്നാണ് ഹര്‍ജിയില്‍ ആവശ്യ്യപ്പെടുന്നത്.
 
 തദ്ദേശ തെരെഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും അതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്നുമാണ് മുസ്ലീം ലീഗിന്റെ ആവശ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സസ്‌പെന്‍ഷന്‍ ജനങ്ങളെ പറ്റിക്കാന്‍'; രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍