Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിര്‍ത്തിയിലെ സംഘര്‍ഷം: രണ്ടു സേനകളും ഉചിതമായ അകലം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനം

അതിര്‍ത്തിയിലെ സംഘര്‍ഷം: രണ്ടു സേനകളും ഉചിതമായ അകലം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനം

ശ്രീനു എസ്

, വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (11:20 IST)
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ രണ്ടു സേനകളും ഉചിതമായ അകലം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായി. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സംയുക്ത പ്രസ്താവന നടത്തിയത്. മൂന്നൂമാസത്തിനിടെ ആദ്യമായാണ് ഇരുരാജ്യങ്ങും സംയുക്ത പ്രസ്താവന നടത്തുന്നത്.
 
ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി മോസ്‌കോയിലെത്തിയ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലായിരുന്നു ചര്‍ച്ച. സംഘര്‍ഷം അയഞ്ഞാല്‍ പരസ്പര സഹകരണത്തിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെഞ്ഞാറമൂട് കേസിൽ വഴിത്തിരിവ്; ഇരുകൂട്ടർക്കുമിടയിലെ പക മുതലാക്കി കൊലപാതകത്തിലേക്ക് എത്തിച്ചത് ഒരാൾ ?