Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ- ചൈന സംഘർഷം: പ്രതിരോധമന്ത്രി പ്രസ്താവന നടത്തിയേക്കും

ഇന്ത്യ- ചൈന സംഘർഷം: പ്രതിരോധമന്ത്രി പ്രസ്താവന നടത്തിയേക്കും
, ചൊവ്വ, 13 ഡിസം‌ബര്‍ 2022 (13:00 IST)
അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിൽ വെള്ളിയാഴ്ച ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തിയേക്കും. സംഘർഷത്തെ പറ്റി പാർലമെൻ്റിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
 
അതേസമയം സംഘർഷത്തെപറ്റി ചർച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുകയാണ്.വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, കര,നാവിക, വ്യോമസേനാ മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും പ്രതിരോധ മന്ത്രി പാർലമെൻ്റിൽ പ്രസ്താവന നടത്തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Zika Virus: കര്‍ണാടകയില്‍ സിക വൈറസ് സ്ഥിരീകരിച്ചു; ആശങ്ക, കേരളത്തിലും ജാഗ്രത