Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡെക്‌സാമെത്തസോൺ കൊവിഡിന് ഫലപ്രദം, കൊവിഡ് പ്രതിരോധത്തിലെ വഴിത്തിരിവുമായി ബ്രിട്ടീഷ് ഗവേഷകർ

ഡെക്‌സാമെത്തസോൺ കൊവിഡിന് ഫലപ്രദം, കൊവിഡ് പ്രതിരോധത്തിലെ വഴിത്തിരിവുമായി ബ്രിട്ടീഷ് ഗവേഷകർ
ലണ്ടൻ , ബുധന്‍, 17 ജൂണ്‍ 2020 (08:10 IST)
ലണ്ടൻ: കൊവിഡ് 19 വൈറസ് ബാധയെ തടഞ്ഞുനിർത്തുന്നതിൽ സ്റ്റിറോയ്‌ഡായി ഉപയോഗിക്കപ്പെടുന്ന ഡെക്‌സാമെത്തസോൺ ഫലപ്രദമെന്ന് ഗവേഷകർ കണ്ടെത്തി.കുറഞ്ഞ അളവിലുള്ള ഡെക്സാമെത്തസോണ്‍ കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. വിപണിയിൽ  വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡാണ് ഡെക്‌സാമെത്തസോൺ.
 
ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്‌ക്കാൻ ഈ മരുന്നിലൂടെ സാധിച്ചുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐ.വി ആയും നല്‍കാം.രോഗവ്യാപനത്തിന്റെ തുടക്കം മുതൽതന്നെ യുകെയിൽ ഈ മരുന്നുപയോഗിച്ച് ചികിത്സിക്കുകയായിരുന്നുവെങ്കിൽ 5,000 ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്നും ഗവേഷകർ അവകാശപ്പെട്ടു.ചികിത്സാചിലവ് കുറവാണെന്നതും വിപണിയിൽ ലഭ്യമായ മരുന്നാണെന്നതും ഡെക്‌സാമെത്തസോണിന്റെ ആകർഷകങ്ങളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ഇന്നും ഇന്ധന വിലയിൽ വർധന: തുടർച്ചയായ പതിനൊന്നാം ദിവസം