Publish Date: Mon, 08 Mar 2021 (10:54 IST)
Updated Date: Mon, 08 Mar 2021 (10:56 IST)
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,599 പേര്‍ക്കാണ്. കൂടാതെ 97 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,12,29,398 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് രോഗം മൂലം ഇതുവരെ മരണപ്പെട്ടവര്‍ 1,57,853 ആണ്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,88,747 പേരാണ്. ഇതുവരെ 1,08,82,798 പേര്‍ രോഗമുക്തരായിട്ടുണ്ട്.