Publish Date: Sun, 04 Jul 2021 (11:07 IST)
Updated Date: Sun, 04 Jul 2021 (11:08 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശതമാനമാണ്.
രാജ്യത്ത് വാക്‌സിനേഷൻ 35 കോടി ഡോസ് കടന്നു.അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. എന്നാൽ രണ്ടാം തരംഗം പോലെ ഇത് തീവ്രമാകാൻ സാധ്യതയില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.