കാബൂളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ എയര്‍ ഇന്ത്യ കാബൂളിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ഡല്‍ഹിയില്‍ നിന്ന് വിമാനം തിരിച്ചത്. രണ്ടുവിമാനങ്ങളോട് തയ്യാറായി ഇരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രി പുറപ്പെടേണ്ട വിമാനമാണ് ഇപ്പോള്‍ പോയിരിക്കുന്നത്. 1500ഓളം ഇന്ത്യക്കാരാണ് കാബൂളില്‍ ഉള്ളത്.
നിലവില്‍ കാബൂളിലെ സ്ഥിതി വിവരങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചുവരുകയാണ്. അടിയന്തര സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ വ്യോമസേനയുടെ സി 17വിമാനം തയ്യാറാക്കിയിട്ടുണ്ട്.