കൊവിഡ് വാക്‌സിന്‍ ആറു രാജ്യങ്ങളിലേക്ക് ഇന്ത്യ ഇന്നുമുതല്‍ കയറ്റുമതി ആരംഭിക്കും. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്‌സിന്‍ കയറ്റുമതി ആരംഭിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യങ്ങളുടെ അഭ്യര്‍ത്ഥനമാനിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നത്. മറ്റുരാജ്യങ്ങളും വാക്‌സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്‌സിനാണ് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. വാക്‌സിന്‍ ആവശ്യപ്പെടുന്ന എല്ലാരാജ്യങ്ങള്‍ക്കും ഇന്ത്യ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദരിദ്രരാജ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന.