Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

Jamia Millia

അഭിറാം മനോഹർ

, വ്യാഴം, 15 മെയ് 2025 (20:19 IST)
Jamia Millia
പാകിസ്ഥാന് നല്‍കുന്ന പരസ്യ പിന്തുണയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കി സ്ഥാപനങ്ങളുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും നിര്‍ത്തിവെച്ചതായി ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും സമാനമായ തീരുമാനമെടുത്തിരുന്നു. തുര്‍ക്കിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള എല്ലാ ധാരണാപത്രങ്ങളും തങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചെന്നും ജാമിയ രാഷ്ട്രത്തിനൊപ്പവും ഇന്ത്യന്‍ സര്‍ക്കാരിനൊപ്പവും നിലകൊള്ളുന്നുവെന്നും സര്‍വകലാശാല വക്താവ് പ്രൊഫസര്‍ സൈമ സയീദ് എഎന്‍ഐയോട് പറഞ്ഞു.
 
ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി നേരത്തെ ജെഎന്‍യു സര്‍വകലാശാല മലത്യയിലെ ഇനോനു സര്‍വകലാശാലയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. തുര്‍ക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചെന്നും അത് അംഗീകരിക്കാനാകില്ലെന്നും ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ