Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ഷൂട്ടിങ്ങിന് ഇന്ത്യയിൽ അനുമതിയില്ല

പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചു

ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ഷൂട്ടിങ്ങിന് ഇന്ത്യയിൽ അനുമതിയില്ല
, വ്യാഴം, 29 മാര്‍ച്ച് 2018 (18:16 IST)
ന്യൂഡല്‍ഹി: ഗുഗിളിന്റെ സ്ട്രീറ്റ് വ്യൂ സേവനം ഇന്ത്യയിൽ നടപ്പിലാക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ഒരോ നഗരങ്ങളുടെയും തെരുവുകളുടെയും കൂടുതൽ വിവരങ്ങൾ ചിത്രങ്ങളിലൂടെ നൽകുന്ന ഗൂഗിളിന്റെ സേവനമാണ് സട്രീറ്റ് വ്യൂ. 2015 ലാണ് പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കാൻ അനുമതി തേടി ഗൂഗിൾ കേന്ദ്ര സർക്കാരിനെ സമീപിച്ചത്. ഇതിലാണ് സർക്കാരിന്റെ മറുപടി. കേന്ദ്ര ആഭ്യന്തര വകുപ്പാണ് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതിന്റെ കാരണം കേന്ദ്ര സർക്കർ വ്യക്തമാക്കിയിട്ടില്ല. 
 
സുരക്ഷാ ഭീഷണി കാരണമാണ് സേവനം നടപ്പാക്കുന്നതിനുള്ള അനുമതി നിഷേധിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. പദ്ധതി പ്രകാരം ചിത്രങ്ങൾ പകർത്തുന്നതും അത് പബ്ലിഷ് ചെയ്യുന്നതും രാജ്യത്തെ വ്യക്തികളുടെ സ്വകാര്യതയ്‌ക്കെതിരാണ് എന്നതാണ് പ്രധാന കാര്യം. 
 
നേരത്തെ ബംഗളുരുവിൽ സ്ടീറ്റ് വ്യൂവിന്റെ ഭാഗമായി  ചിത്രങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ പ്രാദേശിക അധികൃതരുടെ എതിർപ്പുമൂലം പിന്നീട് ഇവ നീക്കം ചെയ്യുകയായിരുന്നു. 
 
നിലവിൽ അമേരിക്കയടക്കം 82 രാജ്യങ്ങളിൽ ഗുഗിൾ ഈ സേവനം നൽകി വരുന്നുണ്ട്. ഒരു പ്രദേശത്തിന്റെ 360 ഡിഗ്രി ചിത്രങ്ങൾ ലഭ്യമാക്കുന്ന സേവനം ടൂറിസത്തിന് വളരെ പ്രയോജനകരമാണ്.
 
ഇന്ത്യയിൽ ചരിത്ര സ്മാരകങ്ങളുടെ ചിത്രങ്ങൾ ആർക്കിയോളജിക്കൾ സർവേ ഓഫ് ഇന്ത്യയുമായി സഹകരിച്ച് നേരത്തെ  ഗൂഗിൾ പകർത്തിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയക്കൊടിയുയര്‍ത്തി വീണ്ടും ഐഎസ്ആർഒ; ജിസാറ്റ് 6 - എ വിക്ഷേപണം വിജയം