Publish Date: Fri, 20 May 2022 (10:55 IST)
Updated Date: Fri, 20 May 2022 (10:57 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,259 പേര്‍ക്ക്. രോഗം മൂലം 20 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രോഗബാധിതരായിരുന്ന 2614 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 15044 ആണ്.
രോഗം മൂലം ഇതുവരെ മരണപ്പെട്ടത് 524323 പേരാണ്. കൂടാതെ ഇതുവരെ 191.96 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.