Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 11,666 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,07,01,193

24 മണിക്കൂറിനിടെ 11,666 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,07,01,193
, വ്യാഴം, 28 ജനുവരി 2021 (09:54 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 11,666 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഏഴുലക്ഷം കടന്നു. 1,07,01,193 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 14,301 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 123 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,53,847 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി മൂന്നുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,03,73,606 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 1,73,740 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 23,55,979 പേർ രാജ്യത്ത് വാക്സിൻ സ്വീകരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകം കൊവിഡ് മഹാമാരിയെ പരാജയപ്പെടുത്തുന്ന അവസാന ഘട്ടത്തിലെത്തിയെന്ന് ലോകാരോഗ്യ സംഘടനയില്‍ കേന്ദ്ര ആരോഗ്യമന്ത്രി