Publish Date: Sat, 30 Jan 2021 (09:23 IST)
Updated Date: Sat, 30 Jan 2021 (09:28 IST)
പ്രവാസി ഇന്ത്യക്കാർക്കായി ജനപ്രതിനിധി സഭകളിൽ പ്രത്യേക സമവരണ മണ്ഡലം നൽകണം എന്ന് ശുപാർശ ചെയ്ത് സിവി ആനന്ദ ബോസ് കമ്മീഷൻ, ഓരോ രാജ്യത്തിലെയും പ്രവാസികളുടെ എണ്ണം അനുസരിച്ച് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് വെർച്വൽ മണ്ഡലങ്ങൾ ഒരുക്കാം എന്നാണ് ശുപാർശ. തദ്ദേശ സ്ഥാപനങ്ങൾ മുതൽ ലോക്സഭയിൽ വരെ പ്രവാസി പ്രനിധികൾക്ക് അവസരം നൽകുന്നതിനാണ് സി വി ആനന്ദ ബോസ് കമ്മീഷൻ ശുപാർശ സമർപ്പിച്ചിരിയ്ക്കുന്നത്. പ്രവാസി, അഥിതി, കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിയ്കുന്നതിനാണ് കേന്ദ്ര സർക്കാർ സിവി ആനന്ദ ബോസിനെ ഏകാംഗ കമ്മീഷനായി നിയോഗിച്ചത്. കമ്മീഷന്റെ കരട് റിപ്പോർട്ട് തൊഴിൽ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.