ഇന്ത്യയ്ക്ക് നേരെയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് 2 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന ഇരുപത്തിമൂന്നാം ഇന്ത്യ- റഷ്യ ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കും.
പ്രതിരോധം, സൈനികേതര ആണവോര്‍ജം, വ്യാപാരം തുടങ്ങിയ രംഗങ്ങളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനായുള്ള ധാരണകള്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കൂടുതല്‍ എസ് 400 മിസൈല്‍ പ്രതിരോധസംവിധാനവും സുഖോയ് 57 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതും സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള മത്സ്യവിഭവങ്ങളുടെയും ഉരുളകിഴങ്ങ്, മാതളനാരങ്ങ എന്നിവയുടെയും കയറ്റുമതിക്ക് റഷ്യന്‍ വിപണി തുറന്ന് നല്‍കുന്നതും ചര്‍ച്ചയില്‍ വിഷയമാകും.