Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതെന്താ ഞങ്ങൾ ആനകൾക്ക് ടിഷ്യു പേപ്പർ ഉപയോഗിച്ചുകൂടെ ? തരംഗമായി കുട്ടിയാനയുടെ വീഡിയോ !

അതെന്താ ഞങ്ങൾ ആനകൾക്ക് ടിഷ്യു പേപ്പർ ഉപയോഗിച്ചുകൂടെ ? തരംഗമായി കുട്ടിയാനയുടെ വീഡിയോ !
, വെള്ളി, 17 ജൂലൈ 2020 (09:50 IST)
ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ടിഷ്യു പേപ്പർ ഉപയോഗിയ്ക്കുന്നവരാണ് നമ്മ:ൾ, ചിലർ ഇത് ഒരു കൂസലുമില്ലാതെ പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്യും. എന്നാൽ ആന ടിഷ്യു പേപ്പർകൊണ്ട് മുഖം തുടയ്ക്കുന്നത് കണ്ടിട്ടുണ്ടോ ? എങ്കിൽ അത്തരം ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.ഏതോ വന്യ ജീവി ഉദ്യാനത്തിൽനിന്നുമുള്ളതാണ് വീഡിയോ.
 
യാത്രയ്ക്കിടയിൽ ആരോ ഉപേക്ഷിച്ച ടിഷ്യു പേപ്പർ ഉപയ്യോഗിച്ച് കുട്ടിയാന മുഖവും ചെവികളും തുടയ്ക്കുന്നത് വീഡിയോയിൽ കാണാം. ഐഎഫ് എസ് ഉദ്യോഗസ്ഥനായ സുഷാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. 'വൃത്തിയിൽ ശ്രദ്ധയുള്ള കുട്ടിയാന', 'ഇതിനെയാണ് റിസോഴ്സ് യൂട്ടിലൈസേഷൻ എന്നു പറയുന്നത്' എന്നെല്ലാമാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്ന കമന്റുകൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

150ലധികം ആക്ടീവ് കൊവിഡ് കേസുകള്‍; കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍