Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബഹിരാകാശത്ത് ചരിത്രനേട്ടം; മിഷൻ ശക്തി മൂന്ന് മിനുറ്റിൽ ഉപഗ്രഹത്തെ തകർത്തു, ഇന്ത്യക്ക് അഭിമാന നേട്ടമെന്ന് പ്രധാനമന്ത്രി

ഈ നേട്ടം കൈവരിക്കുന്ന നാലമത്തെ രാഷ്ട്രമാണ് ഇന്ത്യ.

ബഹിരാകാശത്ത് ചരിത്രനേട്ടം; മിഷൻ ശക്തി മൂന്ന് മിനുറ്റിൽ ഉപഗ്രഹത്തെ തകർത്തു, ഇന്ത്യക്ക് അഭിമാന നേട്ടമെന്ന് പ്രധാനമന്ത്രി
, ബുധന്‍, 27 മാര്‍ച്ച് 2019 (12:45 IST)
ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. മിഷൻ ശക്തി എന്നാണ് പദ്ധതിയുടെ പേര്. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മൂന്ന് മിനുറ്റിൽ ലക്ഷ്യം കണ്ടു. ഈ നേട്ടം കൈവരിക്കുന്ന നാലമത്തെ രാഷ്ട്രമാണ് ഇന്ത്യ. തദ്ദേശ്ശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. 
 
എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്‍റെ ദിവസമാണിന്ന്. കുറച്ചു സമയം മുമ്പ് നമ്മുടെ ശാസ്ത്രജ്ഞൻ 3000 കിലോമീറ്റർ ലോ എർത്ത് ഓർബിറ്റിൽ ലൈവ് ഉപഗ്രഹം വിക്ഷേപിച്ചു. എ-സൈറ്റ് മിസൈൽ, മൂന്ന് മിനിറ്റ് കൊണ്ട് വിജയകരമായി ആ ഉപഗ്രഹം നശിപ്പിക്കാൻ കഴിഞ്ഞു. ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കി എന്നാണ് മോദി പറഞ്ഞ്ത് 
 
മിസൈലിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബുധനാഴ്ച രാവിലെ 11.45ന് രാജ്യത്തോട് സംസാരിക്കുമെന്നും സുപ്രധാന സന്ദേശം അറിയിക്കാനുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു.ഇന്ന് 11.45നും 12നും ഇടയില്‍ സുപ്രധാന സന്ദേശവുമായി ഞാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. ടി.വിയിലൂടെയും റേഡിയോയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തീര്‍ച്ചയായും കാണണം  എന്നാണ് മോദിയുടെ ട്വീറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിയിൽ നിന്ന് ഒരു വോട്ട് പോലും കെ സുധാകരന് ലഭിക്കില്ല : സികെ പത്മനാഭാൻ