Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിർത്തിയിൽ നിന്നും ചൈനീസ് സേന പിൻമാറണം: പ്രശ്‌നപരിഹാരത്തിന് ഉപാധികളുമായി ഇന്ത്യ

അതിർത്തിയിൽ നിന്നും ചൈനീസ് സേന പിൻമാറണം: പ്രശ്‌നപരിഹാരത്തിന് ഉപാധികളുമായി ഇന്ത്യ
, വ്യാഴം, 4 ജൂണ്‍ 2020 (12:50 IST)
ചൈനയുമായുള്ള അതിർത്തിപ്ര‌ശ്‌നം പരിഹരിക്കുന്നതിനായി ഉപാധി മുന്നോട്ട് വെച്ച് ഇന്ത്യ.ചൈനീസ് സേന നിലവിലുള്ള പ്രദേശത്ത് നിന്ന് പിന്മാറണമെന്നും അതിർത്തിയിൽ നിന്നും ടാങ്കുകളും തോക്കുകളും പിൻവലിക്കണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.ശനിയാഴ്ചത്തെ ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ ഈ നിർദ്ദേശങ്ങൾ മുമ്പോട്ട് വെക്കുമെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
 
ചൈനീസ് സേന മെയ് ആദ്യവാരത്തിന് മുമ്പുള്ള സ്ഥാനത്തേക്ക് മാറണമെന്നാണ് ഇന്ത്യയുടെ നിർദേശം.ശനിയാഴ്ച്ച ഇന്ത്യയും ചൈനയും തമ്മിൽ ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്‌ച.ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന ചരിഞ്ഞ സംഭവം ഗൗരവകരം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ