Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് നാളെ തുടക്കം, യശ്വസി ജയ്‌സ്വാള്‍ അരങ്ങേറിയേക്കും

India
, ചൊവ്വ, 11 ജൂലൈ 2023 (12:13 IST)
ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് നാളെ തുടക്കം. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ ഡൊമിനിക്കയിലാണ് നടക്കുക. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരമാണിത്. യുവതാരം യശ്വസി ജയ്‌സ്വാള്‍ നാളെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ ഇടയുണ്ട്. ചേതേശ്വര്‍ പുജാരയ്ക്ക് പകരമായി പരിഗണിക്കപ്പെടുന്ന താരം പുജാരയുടെ മൂന്നാം നമ്പര്‍ പൊസിഷനിലാകും കളിക്കുക.
 
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ സഖ്യം തന്നെയാകും ഇന്ത്യയുടെ ഓപ്പണിംഗ് ജോഡി. ജയ്‌സ്വാള്‍ മൂന്നാം നമ്പറിലെത്തുമ്പോള്‍ കോലി നാലാം സ്ഥാനത്തിറങ്ങും. രഹാനെ അഞ്ചാമനായും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ശ്രീകര്‍ ഭരതിന് പകരം ഇഷാന്‍ കിഷന്‍ ആറാമനായും ബാറ്റിങ്ങിനിറങ്ങും. ശാര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം മുകേഷ് കുമാര്‍/ജയദേവ് ഉനദ്കട്ട് എന്നിവരില്‍ ആരെങ്കിലുമാകും പേസ് ബൗളിങ്ങിന് ചുക്കാന്‍ പിടിക്കുക. അതേസമയം ലോകകപ്പ് യോഗ്യത നേടാനാവാത്ത വിന്‍ഡീസ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് വന്‍ അപകടം; രണ്ടുകുട്ടികളടക്കം ആറുമരണം