Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡുമായുള്ള പോരാട്ടത്തില്‍ വിജയത്തിലേക്കുള്ള അവസാന ഘട്ടത്തിലാണ് ഇന്ത്യ: കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡുമായുള്ള പോരാട്ടത്തില്‍ വിജയത്തിലേക്കുള്ള അവസാന ഘട്ടത്തിലാണ് ഇന്ത്യ: കേന്ദ്ര ആരോഗ്യമന്ത്രി

ശ്രീനു എസ്

, തിങ്കള്‍, 8 മാര്‍ച്ച് 2021 (11:31 IST)
കൊവിഡുമായുള്ള പോരാട്ടത്തില്‍ വിജയത്തിലേക്കുള്ള അവസാന ഘട്ടത്തിലാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. വാക്‌സിനേഷനില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം ഞായറാഴ്ച പറഞ്ഞു. ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്റെ 62മത് വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകോടിയിലധികം പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ നല്‍കിയതെന്നും ദിവസേന 15 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ജനങ്ങള്‍ വാക്‌സിനു പിന്നിലെ ശാസ്ത്രത്തെ വിശ്വാസിക്കണമെന്നും അയല്‍വാസികളും ബന്ധുക്കളും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായെന്നും 5.51 കോടി ഡോസ് വാക്‌സിന്‍ 62ഓളം രാജ്യങ്ങള്‍ക്ക് വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,599 പേര്‍ക്ക്; മരണം 97