Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏതുനിമിഷവും തിരിച്ചടി ഉണ്ടായേക്കാം എന്ന് പാകിസ്ഥാൻ ഭയന്നിരുന്നു, ജെയ്ഷെ മുഹമ്മദ് നേതാക്കളെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്

ഏതുനിമിഷവും തിരിച്ചടി ഉണ്ടായേക്കാം എന്ന് പാകിസ്ഥാൻ ഭയന്നിരുന്നു, ജെയ്ഷെ മുഹമ്മദ് നേതാക്കളെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്
, ചൊവ്വ, 26 ഫെബ്രുവരി 2019 (12:05 IST)
പുൽ‌വാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ഏതുനിമിഷവും തിരിച്ചടി നടത്തിയേക്കാം എന്ന് പാകിസ്ഥാൻ കണക്കുകൂട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജെയ്ഷെ മുഹമ്മദ് നേതാക്കളെ പാകിസ്ഥാൻ നേരത്തെ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. ഇന്റലിജൻസാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് സൂചകൾ പുറത്തുവിട്ടത്.
 
ജയ്ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗറിനെ പാകിസ്ഥാനിലെ പഞ്ചബിലേക്ക് മാറ്റിയതായാണ് സൂചന. മസൂദ് ഭാവല്‍പൂരിലുള്ള ജയ്ഷെ താവളത്തിലേക്ക് മാറിയതായും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ദരിച്ചുകൊണ്ട്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
പുൽ‌വാമയിൽ 42 സി ആർ പി എഫ് ജവാൻ‌മാർ കൊല്ലപ്പെട്ട് 12 ദിവസങ്ങൾ പിന്നിടുമ്പോഴാണ് പാക് അധീന കശ്മീരിൽ പ്രവേശിച്ച് ഇന്ത്യൻ വ്യോമസേന കനത്ത തിരിച്ചടി നൽകുന്നത്. ജെയ്ഷെ മുഹമ്മദിന്റെ ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകര താവളങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ തരിപ്പണമായി. ഏറെ കണക്കുകൂട്ടലുകൾക്കും തയ്യാറെടുപ്പുകൾ ശേഷം ചൊവ്വാഴ്ച പുലർച്ചെ 3.30നായിരുന്നു വ്യോമ സേനയുടെ ആക്രമണം. 
 
പാക് അധീന ക്യാഷ്മീരിലെ ജെയ്ഷെ മുൽഹമ്മദ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇടങ്ങളെക്കുറിച്ച് വ്യോമ സേന നേരത്തെ തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. 12 മിറാഷ് 2000 പോർ വിമാനങ്ങൾ 1000 കിലോ ബോബുകൾ ഭീകര കേന്ദ്രത്തിലേക്ക് വർഷിച്ചു. 21 മിനിറ്റ് നേരം നീണ്ടുനിന്ന ആക്രമണത്തിന് ശേഷം പോർവിമാനങ്ങൾ ഇന്ത്യയിൽ സുരക്ഷിതമായി തിരിച്ചിറങ്ങുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 മിറാഷ് ജെറ്റ് വിമാനങ്ങൾ, 1000 കിലോ ബോംബ്, 300 മരണം - 21 മിനിറ്റ് നീണ്ട തിരിച്ചടിയില്‍ ഞെട്ടിവിറച്ച് പാകിസ്ഥാന്‍!