Webdunia - Bharat's app for daily news and videos

Install App

ചൈനീസ് സേന പൂർണമായും പിൻവാങ്ങിയില്ല, കിഴക്കൻ ലഡാക്കിൽ 35,000 സൈനികരെ കൂടി വിന്യസിയ്ക്കാൻ ഇന്ത്യ

Webdunia
വെള്ളി, 31 ജൂലൈ 2020 (08:09 IST)
ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘർഷങ്ങൾ അയവ് വന്നെങ്കിലും, ചൈന ധാരണകൾ പാലിക്കാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതിനാൽ കിഴക്കൻ ലഡാക്കിൽ കൂടുതൽ സൈന്യത്തെ വിന്യസിയ്ക്കാൻ ഇന്ത്യ. കടന്നുകയറിയ ചിലയിടങ്ങളിൽനിന്നും പൂർണമായും പിൻമാറാൻ ചൈന തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് 35,000 സേനാംഗങ്ങളെ കൂടി പ്രദേശത്ത് വിന്യസിയ്ക്കുന്നത്. 
  
അതിര്‍ത്തിയിലെ ഭൂരിഭാഗം സ്ഥലങ്ങളില്‍ നിന്നും പിൻമാറിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് സേനാവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പാംഗോങ്, ഡെപ്സാങ് എന്നിവിടങ്ങളില്‍ ചൈനീസ് സേന ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട് എന്ന് സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ 3 ഡിവിഷനുകളിൽനിന്നുമായി 40,000 സൈനികരാണ് അതിര്‍ത്തിയിലുള്ളത്. ഇതില്‍ ഒരു വിഭാഗത്തെ പിന്‍വലിച്ച ശേഷം കൂടുതല്‍ പേരെ എത്തിക്കാനാണ് നീക്കം.
 
ജൂണ്‍ 15നാണ് അതിർത്തിയിൽ ഇരു സൈനികരും തമ്മിൽ സംഘർഷമുണ്ടായത്. പിന്നീട് സൈനിക തലത്തിൽ നടന്ന മാരത്തൺ ചർച്ചകളിലാണ് സേനാ പിൻ‌മാറ്റത്തിൽ ധാരണയുണ്ടായത്. പലപ്പോഴും സേനകളെ പിൻവലിയ്ക്കാം എന്ന ധാരണയുണ്ടാക്കിയെങ്കിലും ചൈന ധാരണകൾ ലംഘിയ്ക്കുകയായിരുനു. ഇതോടെ ഇന്ത്യ രാഷ്ട്രീയ നീക്കങ്ങളിലേയ്ക്ക് കടന്നതോടെയാണ് ചൈന സേനയെ പി‌ൻവലിയ്ക്കാൻ തയ്യാറായത്. അഞ്ചാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച ഉടന്‍ നടക്കുമെന്ന്​കഴിഞ്ഞ ദിവസം ചൈനീസ് വിദേകാര്യ വക്താവ്​വാങ്​വെന്‍ബിന്‍ പ്രതികരിച്ചെങ്കിലും ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments