India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു

അഭിറാം മനോഹർ
ഞായര്‍, 27 ഏപ്രില്‍ 2025 (11:37 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് വിട്ടതോടെ ജെലം നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുകയും പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. ഇന്ത്യയുടെ അപ്രതീക്ഷിതമായ നീക്കത്തില്‍ മിന്നല്‍ പ്രളയമുണ്ടായതോടെ ചിലയിടങ്ങളില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടതായി വന്നു. 
 
 സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ നടപടിയാണിത്. പാകിസ്ഥാന് ഇനി മുതല്‍ പ്രളയ അലര്‍ട്ടുകള്‍ കൈമാറില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ അപ്രതീക്ഷിതമായ നീക്കമുണ്ടായത്. അതേസമയം നിയന്ത്രണരേഖയിലെ പാക് പ്രകോപനം തുടരുകയാണ്. റാം പൂര്‍, തുട് മാരി സെക്ടറുകള്‍ക്ക് സമീപം വെടിവെയ്പ്പുണ്ടായതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോ 14 ഭീകരരുടെ പട്ടിക തയ്യാറാക്കി.ബൈസരണില്‍ ആക്രമണത്തിന് സഹായം നല്‍കിയവരുടെയും നിലവില്‍ സംസ്ഥാനത്തിന് അകത്തുള്ളവരുമായ ഭീകരരുടെയും പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.
 
 ശ്രീനഗറിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. അനത് നാഗിനും പുല്‍വാമയ്ക്കും പിന്നാലെയാണ് ശ്രീനഗറിലും തെരച്ചില്‍ ശക്തമാക്കിയത്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന 60 ലധികം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments