Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്

Indias First Omicron

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 ഡിസം‌ബര്‍ 2021 (09:05 IST)
രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്. 66കാരനായ ഇയാള്‍ കഴിഞ്ഞമാസം 27നാണ് ദുബായിലേക്ക് പോയത്. നവംബര്‍ 20നാണ് ഇയാള്‍ ഇന്ത്യയില്‍ എത്തുന്നത്. ഏഴുദിവസത്തിനുശേഷമാണ് ദുബായിലേക്ക് പോയത്. ഇയാള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. ഹോട്ടലില്‍ വച്ച് പോസിറ്റീവാണെന്ന് അറിയുകയും സ്വയം നിരീക്ഷണത്തില്‍ പോകുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ സാംപിള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിരുന്നു. ഇന്നലെയാണ് ഇതിന്റെ ഫലം ലഭിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന 24പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് അതീവ ജാഗ്രതയില്‍